കാറിൽ കടത്തിയ 25 ഗ്രാം എംഡിഎം എ യുമായി വടക്കഞ്ചേരി കണക്കൻതുരുത്തി സ്വദേശി വാളയാറിൽ പിടിയിൽ.

മൂച്ചിക്കൽ കുളമ്പ് അറക്കത്തോട്ടത്തിൽ സിസിൽ സാജു (28) ആണ് പിടിയിലായത് വാളയാർ പാമ്പംപള്ളം ടോൾ പ്ലാസയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.പിടികൂടുമ്പോൾ ഇയാളുടെ കൈവശം 25 ഗ്രാം എം ഡി എം എ എന്ന രാസലഹരി മരുന്നാണ് ഉണ്ടായിരുന്നത്.ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയാണ്വടക്കഞ്ചേരി പ്രദേശത്തെ ലഹരി വില്പനയുടെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന പോലീസ് പറഞ്ഞു.ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ എംഡി എംഎ എത്തിച്ചത്.