വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലൂടെ ഒരുമാസം 9,000 വാഹനങ്ങൾ സൗജന്യമായി കടന്നുപോകുന്നുണ്ടെന്ന് കരാർകമ്പനി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാർക്കാണ് ടോൾവഴി സൗജന്യം അനുവദിച്ചിട്ടുള്ളത്.സൗജന്യം നൽകാനാവില്ലെന്ന കരാർകമ്പനിയുടെ നിലപാടിനെത്തുടർന്ന് വിഷയത്തിൽ പരിഹാരം കാണുന്നതിനായി ജനുവരി അഞ്ചിന് പി.പി. സുമോദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചർച്ചനടന്നിരുന്നു. ടോൾവഴി സൗജന്യമായി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് യോഗത്തിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർകമ്പനി കണക്കെടുത്തത്. ഇതിനുപുറമേ വാഹനത്തിന്റെ ആർ.സി. ബുക്കിലെ വിലാസം തിരുത്തി സൗജന്യമായി കടന്നുപോയ സംഭവങ്ങളും കണ്ടെത്തിയതായി കമ്പനി അധികൃതർ പറഞ്ഞു.
പന്നിയങ്കര ടോൾ: ഒരുമാസം സൗജന്യമായി പോകുന്നത് 9,000 വാഹനങ്ങളെന്ന് കരാർ കമ്പനി

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.