പുതിയങ്കം പുതുപ്പാളയത്ത് വനിതാ ഗാർമെന്റ് യൂണിറ്റ് കത്തിനശിച്ചു. എരിമയൂർ ചുള്ളിമടസ്വദേശി പ്രജിതയുടെ സ്വയംതൊഴിൽ സംരംഭമാണിത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്ന് കരുതുന്നു. ആലത്തൂർ അഗ്നിരക്ഷാസേന ഒരുമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. അവധി ദിവസമായിരുന്നതിനാൽ നടത്തിപ്പുകാരും ജീവനക്കാരും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല.
പുതിയങ്കത്ത് വനിതാ ഗാർമെന്റ് യൂണിറ്റ് കത്തിനശിച്ചു

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.