പാലക്കുഴിയിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

പാലക്കുഴിയിൽ പി.സി.എം., അത്തിക്കരക്കുണ്ട്, കൽക്കുഴി, വിലങ്ങൻപാറ, ഓടക്കുന്ന് എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിനശിപ്പിച്ച് കാട്ടാനക്കൂട്ടം. ഒരാഴ്ചയായി ജനവാസമേഖലയോടുചേർന്നുള്ള വനാതിർത്തിയിൽ നിൽക്കുന്ന കാട്ടാനക്കൂട്ടം രാത്രിയിൽ കൃഷിയിടങ്ങളിലെത്തിയാണ് വിളകൾ നശിപ്പിക്കുന്നത്. പാട്ടത്തിനെടുത്ത് വാഴക്കൃഷിചെയ്യുന്ന മുണ്ടപ്ലാക്കൽ തങ്കച്ചൻ, ജിന്റോ ജോർജ് വെട്ടത്ത്, ജോസഫ് പെരുമാംതടം തുടങ്ങിയവരുടെ നൂറോളം വാഴകളും തെങ്ങുകളും വിളവെടുക്കാറായ കുരുമുളക് ചെടികളും കാട്ടാന നശിപ്പിച്ചു.