കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ടോപ്പ് ഇൻ ടൗണിൽ.

പാലക്കാട്: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ, ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് എന്നിവയുടെ അംഗീകരമുള്ള കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം Feb.4 ഇന്ന് രാവിലെ 11ന് പാലക്കാട് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മന്ത്രി കെ. കൃഷ്‌ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖരായ ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡന്റ് ബഷീർ മാടാല, കെ.യു.ജെ സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ്, ജില്ലാ കോർഡിനേറ്റർ കണക്കമ്പാറ ബാബു എന്നിവർ സംസാരിക്കും.