പാലക്കാട്: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ, ഇൻ്ററൽ നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് എന്നിവയുടെ അംഗീകരമുള്ള കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡൻ്റ് ബഷീർ മാടാല ഉദ്ഘാടനം ചെയ്തു. കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് അദ്ധ്യക്ഷനായി.
കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ് മുഖ്യ പ്രഭാഷണം നടത്തി. ഐ ജെ യു ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം തോമസ് അലക്സ് (ആസാം), പാലക്കാട് നഗരസഭ കൗൺസിലർ വി. നടേശൻ, ജില്ലാ കോർഡിനേറ്റർ കണക്കമ്പാറ ബാബു, മുൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അബ്ദുൾ അസീസ്, പ്രവാസി സെൻ്റർ ജോയിൻ്റ് സെക്രട്ടറി സി. രമേഷ് ബാബു, എം. രാജേഷ് ലക്കിടി (മംഗളം), സി. ജമാൽ പ്രസ്സ് ക്ലബ് മഞ്ചേരി, കുമരേഷ് വടവന്നൂർ, എ. കെ സുരേന്ദ്രൻ, വി. പ്രശോഭ് ദേശാഭിമാനി എന്നിവർ സംസാരിച്ചു.
പത്രപ്രവർത്തകർക്കുള്ള ഐഡി കാർഡ് വിതരണം കെ. അബ്ദുൾ അസീസ്, എ. രാമചന്ദ്രൻ എന്നിവർക്ക് നൽകി ഐജെയു ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് അലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ ഭാരവാഹികളായി വി. പ്രശോഭ് മണ്ണാർക്കാട് (ദേശാഭിമാനി) പ്രസിഡൻ്റ്, കണക്കമ്പാറ ബാബു (മംഗളം) സെക്രട്ടറി, മുഹമ്മദ് സലാം (കേരള വിഷൻ) ട്രഷറർ, എം. കെ. ഹരിദാസ് (ബിസിനസ്സ് ന്യൂസ് ) വൈസ് പ്രസിഡൻ്റ്, രാഹുൽ വടക്കഞ്ചേരി ജോയിൻ്റ് സെക്രട്ടറി, മണി അട്ടപ്പാടി, സജേഷ് നെന്മാറ, അജിത്ത് പി. സി മംഗലംഡാം, പ്രമോദ് അച്ചോത്ത്, അമീൻ മണ്ണാർക്കാട്, അബ്ദുൾ റഹിമാൻ മണ്ണാർക്കാട്, എ. കെ ജയചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
Similar News
ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്