പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ സൗജന്യയാത്ര സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ടോള്‍ പ്ലാസയില്‍ നിന്നും അഞ്ച് കിലോമീറ്റർ വായുദൂരത്തിലുള്ളവർക്ക് മാത്രമാണ് ടോള്‍കമ്പനി സൗജന്യ യാത്രാനുമതി ഉറപ്പു പറഞ്ഞിട്ടുള്ളത്.ഇതനുസരിച്ച് 1200 ല്‍ പരം വാഹന ഉടമകള്‍ അപേക്ഷ നല്‍കിട്ടുണ്ടെന്ന് ടോള്‍ കമ്പനി അധികൃതർ പറയുന്നു. അപേക്ഷകളില്‍ പരിശോധന നടന്നു വരികയാണ്. ഇതിനകം കുറെപേരെ വിളിപ്പിച്ച് വെരിഫിക്കേഷൻ നടത്തി കഴിഞ്ഞിട്ടുണ്ട്. ടോക്കണ്‍ പ്രകാരമാണ് വിളിപ്പിച്ച് ആർസി ഉടമ തന്നെയെന്ന് ഉറപ്പിക്കാൻ നിശ്ചിതഫോറത്തില്‍ ഒപ്പിട്ടു വാങ്ങുന്നത്. ഉടമയുടെ വീട്ടില്‍നിന്നുള്ള ലൊക്കേഷനും വാഹനനമ്പറും ടോക്കണ്‍ നമ്ബറും സഹിതം ടോള്‍പ്ലാസയിലെ ഓഫീസില്‍ എത്തിയാണ് വേരിഫിക്കേഷൻ പൂർത്തിയാക്കുന്നത്. വാഹനങ്ങളില്‍ നിലവിലുള്ള ഫാസ്ടാഗ് വഴി ബന്ധിപ്പിച്ചാണ് സൗജന്യം അനുവദിക്കുന്നതെന്നും പിന്നീട് നിശ്ചിത ട്രാക്കില്ലാതെ ഏത് ട്രാക്കിലൂടെയും കടന്നുപോകാമെന്നുമാണ് അധികൃതർ വാഹന ഉടമകളോട് പറയുന്നത്. എന്നാല്‍ പത്ത് കിലോമീറ്റർ ദൂരത്തുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരും രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് അനുവദിക്കാൻ ടോള്‍ കമ്ബനി തയ്യാറല്ല. അഞ്ച് കിലോമീറ്ററിനപ്പുറത്തുള്ളവർക്ക് നാമമാത്രമായ തുക ടോള്‍നിരക്കായി കണക്കാക്കി വിഷയം അവസാനിപ്പിക്കാനും അനൗദ്യോഗിക ചർച്ചകള്‍ നടക്കുന്നുണ്ട്. ചർച്ചയ്ക്കോ വിട്ടുവീഴ്ചകള്‍ക്കോ തയ്യാറാകാതെ അഞ്ച് കിലോമീറ്ററിനപ്പുറമുള്ളവർക്ക് സൗജന്യയാത്ര നിഷേധിച്ചാല്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പി.പി. സുമോദ് എംഎല്‍എ പറഞ്ഞു.
പ്രദേശവാസികളുടെ സൗജന്യയാത്ര; അന്തിമതീരുമാനത്തില്‍ അവ്യക്തത

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.