വടക്കഞ്ചേരി : ദേശീയപാതയിൽ മംഗലംപാലത്ത് കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരാൾക്ക് പരിക്ക്. ബെംഗളൂരു തിപ്പസാന്ദ്രയിലെ ഡോളറ്റ് കുര്യാക്കോസിനാണ് (76) നിസ്സാര പരിക്കേറ്റത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. ഡോളറ്റും മക്കളായ ദീപകും ബിജുവും ബെംഗളൂരുവിൽനിന്ന് വരികയായിരുന്നു. പാലത്തിന്റെ വലതുഭാഗത്തെ കൈവരിയിലിച്ച് തെന്നിമാറി ഏതിർഭാഗത്തുള്ള കൈവരിയിലിടിച്ചാണ് നിന്നത്. കാറിന്റെ മുൻവശം തകർന്നു. ഡോളറ്റിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.വടക്കഞ്ചേരി പോലീസും ഹൈവേപോലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ കുറച്ചുനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരാൾക്ക് പരിക്ക്

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍