കിഴക്കഞ്ചരി പനംകുറ്റിയിൽ പുലിയിറങ്ങി.

വാൽക്കുളമ്പ് എൽദോ ജോസഫ് ആണ് പുലിയെ കണ്ടത്.മേരിഗിരി വാൽക്കുളമ്പ് മലയോര ഹൈവേയിൽ പനംകുറ്റി എത്തുന്നതിന് മുമ്പായാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായി എൽദോ ജോസഫ് പറഞ്ഞു.വ്യാഴാഴ്ച രാത്രി എട്ട് മണിയോടുകൂടിയാണ് സംഭവം.കഴിഞ്ഞ ദിവസം പീച്ചി വനമേഖലയിൽ മണിയൻ കിണർ ഭാഗത്ത് കാളകുട്ടിയെ പുലി കടിച്ച് കൊന്നിരുന്നു. ഈ മേഖലയിൽ ആന ഇറങ്ങാറുണ്ടെങ്കിലും പുലിയെ കൂടി കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ