ആലത്തൂര്‍: ആലത്തൂർ- കുത്തന്നൂർ റോഡില്‍ വെങ്ങന്നൂർ ജുമാ മസ്ജിദിനുസമീപം പ്രധാന റോഡ് മുന്നറിയിപ്പില്ലാതെ പൊളിച്ചതുമൂലം യാത്രക്കാർ ബുദ്ധിമുട്ടിലായി. ജല്‍ജീവൻ മിഷൻ പദ്ധതിക്കുവേണ്ടിയാണ് മുന്നറിയിപ്പുകൂടാതെ റോഡ് പൊളിച്ചത്.
സാധാരണ ഗതിയില്‍ മെയിൻ റോഡ് പൊളിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും, അതുണ്ടായില്ലെന്നും പഞ്ചായത്തംഗം അബ്ദുള്‍ കലാം പറഞ്ഞു. വെങ്ങന്നൂർ ഗവ. എല്‍.പി സ്കൂളില്‍ വാർഷികാഘോഷത്തിനെത്തിയവരടക്കം നിരവധി യാത്രക്കാർ ബുദ്ധിമുട്ടി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍