വടക്കഞ്ചേരി-കണ്ണമ്പ്ര റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടു

വടക്കഞ്ചേരി : വടക്കഞ്ചേരി-കണ്ണമ്പ്ര റോഡിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. കണ്ണമ്പ്രയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം ഇടതുവശത്ത് ഉണ്ടായിരുന്ന ഗ്രേറ്റ് ഇലക്ട്രിക്കൽസ് എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക്‌ നിസാര പരിക്കേറ്റു.