January 16, 2026

കടപ്പാറ- തളികക്കല്ല് റോഡ് അപകടാവസ്ഥയില്‍

മംഗലംഡാം : കടപ്പാറയില്‍നിന്നും വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് അപകട ഭീഷണിയില്‍. തിപ്പിലിക്കയത്താണ് കോണ്‍ക്രീറ്റ് ചെയ്ത റോഡിന്‍റെ അടിഭാഗത്ത് കല്ലും മണ്ണുമില്ലാതെ കോണ്‍ക്രീറ്റില്‍ മാത്രം റോഡ് തള്ളിനില്‍ക്കുന്നത്. മുകളിലൂടെ ഭാരവാഹനങ്ങള്‍ പോയാല്‍ കോണ്‍ക്രീറ്റ് തകർന്ന് വാഹനം തോട്ടിലേക്കുവീഴും. നന്നേ വീതികുറഞ്ഞ റോഡാണിത്. എതിരെ നിന്നും ഒരുവാഹനംവന്നാല്‍ റോഡിനെകുറിച്ച്‌ അറിയാത്തവരാണെങ്കില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു.