നെന്മാറ : പോത്തുണ്ടി – നെല്ലിയാമ്പതി ചുരം പാതയിൽ ഇന്നലെ വൈകിട്ടു പുലിയെ കണ്ടെത്തി. നെല്ലിയാമ്പതിയിലെ തേയിലക്കമ്പനി വാഹനത്തിനെ ഡ്രൈവർ ആണ് കണ്ടത്. കാട്ടാനകളെയ കാട്ടുപോത്തുകളെയും പതിവായി കാണാറുണ്ടെങ്കിലും പുലിയെ കാണുന്നത് അപൂർവമാണ്. ഇതോടെ ജനം ആശങ്കയിലായി. ചെറുനെല്ലിക്കും 14-ാം മൈൽ വ്യൂപോയിൻ്റിനും ഇടയിൽ ഓടക്കാട്ടിലാണു പുലിയെ കണ്ടത്. നിർത്തിയിട്ട വാഹനത്തിലേക്കു കുറച്ചു നേരം നോക്കിനിന്ന പുലി സാവധാനം റോഡിലൂടെ മുന്നോട്ടു നടന്നു നീങ്ങുകയായിരുന്നുവെന്ന് തേയില കമ്പനി വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.