മുടപ്പല്ലൂർ : ഓംനി വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഓംനി ഡ്രൈവർ മംഗലംഡാം ചിറ്റടി വള്ളിക്കാട്ട് കുടിയിൽ തോമസ് (63), ഓട്ടോ യാത്രക്കാരായ തോണിപ്പാടം സ്വദേശി ആമിനക്കുട്ടി (62), മരുമകൾ സൈനബ (40), ബന്ധുക്കളായ ബിൻഷാ (5), ഇഷാൻ (3), എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വണ്ടാഴി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെ ആണ് അപകടം ഉണ്ടായത്. വാൻ ഓടിച്ച തോമസിന്റെ മൊബൈൽ ഫോൺ കത്തിയ നിലയിൽ ആയിരുന്നു.

Similar News
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.
വാണിയമ്പാറയിൽ കള്ള് വണ്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ കാൽനട യാത്രക്കാരായ രണ്ടുപേരും മരിച്ചു.