വടക്കഞ്ചേരി:
വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ
കൊഴിഞ്ഞാമ്പാറ സ്വദേശികളായ ആർ വി പുതൂർ താജുദ്ദീൻ(36), ആലമ്പാടി മനോജ്(36), പഴണിയാർ പാളയം സബീര്‍(33) എന്നിവരാണ് പിടിയിലായത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL 9 AJ 1539 നമ്പർ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയാണ് പ്രതികൾ തട്ടിക്കൊണ്ടു പോകൽ നടത്തിയത്. നമ്പർ 1688 എന്ന് മാറ്റിയിരുന്നു.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ സംഘം നൗഷാദിനെ തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തേക്കുറിച് പൊലീസ് പറയുന്നത്.
നൗഷാദിന്റെ വടക്കഞ്ചേരി ആമക്കുളത്തുള്ള വീടിന്റെ അതിർത്തിയിൽ അകന്ന ബന്ധുവായ ബഷീർ പണിത കെട്ടിടത്തിന്റെ അതിർത്തി മതിൽ പണിയിലെ തർക്കത്തിൽ നൗഷാദ് പഞ്ചായത്ത് തലം മുതൽ ജില്ലാ കളക്ടർക്ക് വരെ പരാതി നൽകുകയും അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വടക്കഞ്ചേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൗഷാദിനെ പ്രതികൾ ക്രൂരമായി മർദിച്ച ശേഷമാണ് ഉപേക്ഷിച്ചത്. ഇതേ അനുഭവം മക്കൾക്കുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് നൗഷാദിനെ ഉപേക്ഷിച്ചത്. നൗഷാദിന്റെ കൈക്ക് ഒടിവുണ്ട്. തലക്കും സരമായ പരിക്കുകളുണ്ട്. ചികിത്സയിൽ കഴിയുന്ന നൗഷാദിന്റെ നില തൃപ്തികരമാണ്.
ക്വട്ടേഷൻ സംഘത്തിലെ
താജുദ്ദീൻ ബഷീറിന്റെ മരുമകനാണ്. ബഷീറിനെ പ്രതി ചേർക്കുന്ന കാര്യം മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് തീരുമാനിക്കുക. പ്രതികൾക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ കോളെത്തി. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നൗഷാദ് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തി മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി. വൈ. എസ്. പി. മുരളീധരന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ കെ. പി. ബെന്നി, എസ് ഐ മാരായ ഗിരീഷ് കുമാർ, ബാബു, പ്രസന്നൻ അഡീഷണൽ എസ് ഐ ഉവൈസ്, സി പി ഒ മാരായ റഷീദ്, റിനു, സലിം, കൃഷ്ണപ്രസാദ്, പ്രദീപ്, സിമി എന്നിവരാണ് കേസ് അന്വേഷിച്ചത്. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.