ദേശീയ പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റ് വീണ്ടും തകർന്നു.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ എൺപതാം തവണയും
കുത്തിപ്പൊളിച്ചു. മേൽപ്പാലത്തിലെ ജോയിൻ്റിൽ വീണ്ടും തകർച്ച കണ്ടതോടെയാണിത്.

ജോയിന്റ്റിലെ കോൺക്രീറ്റ് പൊട്ടി വിള്ളൽ വീണ നിലയിലാണ്. മേൽപ്പാല ത്തിലെ കോൺക്രീറ്റ് ബീമുകൾ തമ്മിൽ യോജിപ്പിക്കുന്ന ഇടങ്ങളാണ് ജോയിന്റുകൾ. ജോയിന്റുകളിൽ ഇരുമ്പുപാളി ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിലാണ് സംഭവം. ടാർ ഉപയോഗിച്ച് വിള്ളൽ അടച്ചെങ്കിലും വീണ്ടും തകരുകയാണ്. രണ്ടു മാസം മുമ്പ് മേൽപ്പാലത്തിലെ മറ്റൊരു ജോയിൻ്റ് തകർന്നതിനെത്തുടർന്ന് കുത്തിപ്പൊളിച്ച് കോൺക്രീറ്റ്‌ ചെയ്ത് നന്നാക്കിയിരുന്നു.

ജോയിൻ്റുകളിലെ കോൺക്രീറ്റ് ഇടയ്ക്കിടെ തകരുന്നത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാറുള്ളതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ
വിശദീകരണം. വടക്കഞ്ചേരി മേൽപ്പാലത്തിൽ ഇരുദിശകളിലേക്കുമാ
യി 36ജോയിന്റുകളാണുള്ളത്2021-ൽ മേൽപ്പാലം തുറന്നതി നുശേഷം പല ജോയിന്റുകളിലായി 80 തവണ കുത്തിപ്പൊളിച്ച് നന്നാക്കിയിട്ടുണ്ട്.

ജോയിന്റുകളിൽ നിരപ്പുവ്യത്യാസമുള്ളതിനാൽ വാഹനങ്ങൾ ശക്തിയായി ചാടിയാണ് കടന്നപോകുന്നത്. മേൽപ്പാലത്തിൽ വിദഗ്‌ധ പരിശോധന വേണമെന്ന് ആവ ശ്യമുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മേൽപ്പാലത്തിൻ്റെ നിർ മാണഘട്ടത്തിൽ ഒരു തൂൺ ഇടിഞ്ഞുവീണ സംഭവവും നടന്നിരുന്നു.