November 22, 2025

അടിപ്പെരണ്ടയിൽ വാഹനാപകടം.

നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡിൽ അടിപ്പെരണ്ട മാവേലി സ്റ്റോറിന് മുൻവശത്താണ് വാഹനാപകടം നടന്നത്. ഇന്നലെ രാത്രി 10.45നാണ് അപകടം. നെന്മാറ ദിശയിലോട്ട് പോയിരുന്ന കാറും, അടിപ്പരണ്ടിയിലോട്ട് വന്നിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അടിപ്പെരണ്ട തറ സ്വദേശിക്ക് കൈക്കും, കാലിനും പരിക്കേറ്റു. പരിക്കേറ്റയാളെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.