നെല്ലിയാമ്പതി വനമേഖലയിൽ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ രണ്ടാം ദിവസവും പൂർണമായും അണയ്‌ക്കാനായില്ല. ഓവുപാറ വനമേഖലയിൽ ഇപ്പോഴും തീ പടരുകയാണ്. ബുധനാഴ്ച പകൽ ഓവുപാറ, ഒലിപ്പാറ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.വ്യാഴാഴ്ചരാവിലെ നെല്ലിയാമ്പതി റേഞ്ച് ഓഫീസർ സി. ഷെരീഫിന്റെ നേതൃത്വത്തിൽ തിരുവഴിയാട്, പോത്തുണ്ടി സെക്ഷൻ ഓഫീസിലെ വനപാലകരടക്കം ഉൾപ്പെടുന്ന സംഘമാണ് വനമേഖലയിൽ ബ്ലോവറുകൾ ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മണലൂർചള്ള മുതൽ വേങ്ങവാരിവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞദിവസം പടർന്നുപിടിച്ച കാട്ടുതീ 10 മണിക്കൂർ പരിശ്രമത്തിനൊടുവിൽ പൂർണമായും അണച്ചു. എങ്കിലും ശക്തമായ കാറ്റിൽ ഓവുപാറക്കുന്നിൽനിന്നും പൂഞ്ചേരിക്കുന്നിന്റെ ചെരുവിലേക്ക് മറ്റൊരുവശത്തുകൂടി ഇപ്പോഴും തീ പടരുകയാണ്.
കാട്ടുതീ; രണ്ടാം ദിവസവും അണയ്‌ക്കാനായില്ല.

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.