മംഗലംഡാം : ” ആളി കത്തി തീ ഓടി തളർന്ന് ഫയർ ഫോഴ്സ്”. വേനൽ ചൂടിൻ്റെ അതിപ്രസരം മൂലം ഇന്നലെ മംഗലംഡാമിന്റെ രണ്ട് മൂന്ന് സ്ഥലങ്ങളിൽ തീ പീടിത്തമുണ്ടായി വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് നിന്ന് ഫയർ ഫോഴ്സ് ടീം മംഗലംഡാമിലെ മലയോര പ്രദേശങ്ങളിൽ എത്തുപ്പോഴക്കും തീ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ് ….. മംഗലംഡാമിൽ ജൂൺ വരെയെങ്കിലും ഒരു ഫയർ ഫോഴ്സ് ടീം വേണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗമായ ഡിനോയ് കോമ്പാറ ആവശ്യപെട്ടു. ഇതിനായി മംഗലംഡാമിൽ യു.ഡി.എഫ് മെംബർ മാരുടെ നേതൃതത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാനായി തിങ്കൾ രാവിലെ (3/3/ 2025.) ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തുമെന്നും തിങ്കളാഴ്ച്ച നടക്കുന്ന ഗ്രാമ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഈ കാര്യം അവതരിപ്പിക്കുമെന്നും മെംബർ അറിയിച്ചു.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു