“ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം ഇരുചക്ര വാഹനത്തിലിടിച്ച് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു.ചിറ്റടിയിലാണ് സംഭവം. രാവിലെ പള്ളിയില്‍ പോയി മടങ്ങുവായിരുന്ന പ്ലസ് വണ്‍ വിദ്യാർഥികളായ ചിറ്റടി ആയാംകുടിയില്‍ ആൻ്റോ സിബി (16 ), അലക്സ് പ്രിൻസ് (16) എന്നിവർക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്. പന്നിയും അഞ്ച് കുഞ്ഞുങ്ങളും റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞു. നാട്ടുകാര്‍ ആന്റോയെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ജനവാസമേഖലയായ ചിറ്റടിയില്‍ അടുത്തിടെയായി പന്നി ശല്യം രൂക്ഷമാണ്”
ചിറ്റടിയിൽ കാട്ടു പന്നിയിടിച്ച് വാഹനം മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍