ഒരുഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി… മറുഭാഗത്ത് കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ സ്വന്തംചെലവിൽ കുഴിച്ച കിണർ. രണ്ടിലും വെള്ളമുണ്ടെങ്കിലും കടപ്പാറയിലെ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി തോട്ടിലെ നീരുറവതേടിപ്പോകണം.2013-ൽ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയിൽനിന്ന് രണ്ടുവർഷം ജലവിതരണം നടന്നെങ്കിലും തകരാറിനെത്തുടർന്ന് മുടങ്ങി. പരാതിപറഞ്ഞ് മടുത്തതിനെത്തുടർന്ന് രണ്ടുവർഷം മുൻപ് മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ സ്വന്തംചെലവിൽ തുറന്ന കിണർ കുഴിച്ചു. മോട്ടോർ വെക്കുന്നതിനായി വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഇതിൽനിന്നും വെള്ളമെടുക്കാനായില്ല.
വെള്ളമുള്ള കിണറുകളുണ്ട്; പക്ഷേ, ആശ്രയം തോട്ടിലെ കുഴി

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.