അന്യസംസ്ഥാനത്ത് നിന്ന് വൻ സംഘം ആളുകൾ വടക്കഞ്ചേരി, വാണിയമ്പാറ, കണ്ണമ്പ്ര ഭാഗത്തായി തമ്പടിച്ചതായി പരാതി

വടക്കഞ്ചേരി : അന്യസംസ്ഥാനത്ത് നിന്ന് വൻ സംഘം ആളുകൾ വടക്കഞ്ചേരി, വാണിയമ്പാറ ,കണ്ണമ്പ്ര ഭാഗത്തായി തമ്പടിച്ചതായി പരാതി. ഇന്നലെയാണ് ബസിലും പിക്കപ്പിലുമായി നിരവിധി സ്ത്രീ വേഷം ധരിച്ച രീതിയിൽ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയത്. കുറച്ച് നാളായി ഈ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആക്രി പെറുക്കാൻ എന്നപോലെ എത്തുകയും കാണുന്ന വില പിടുപ്പുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതും പതിവാക്കുകയാണ് . ഇവർക്കെതിരെ കർശ്ശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇവരെ ചോദ്യം ചെയ്താൽ ഇവർ അക്രമകാരികളാവുകയും ചെയ്യുന്നുണ്ട്. വാണിയമ്പാറ നീലിപ്പാറ പ്രദേശത്തുള്ള ആളുകൾ ഇവരെ നിരീക്ഷിക്കാൻ ചെന്നപ്പോൾ പെട്ടെന്ന് അപ്രത്യക്ഷമായതായി പറഞ്ഞു. ഇവർ സംഘടിതമായി വാഹനത്തോടുകൂടെയാണ് എത്തിയതെന്ന് സംശയം ഉള്ളതായി നാട്ടുകാർ പറഞ്ഞു.