ലക്ഷദ്വീപ് ടീമിന്റെ നയിക്കാൻ നെന്മാറ അയിലൂർ സ്വദേശി ആദിത്

നെന്മാറ : ദേശീയ മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് ലക്ഷദ്വീപ് ടീമിനായി കളിക്കുന്നതിന് പാലക്കാട്ടിൽ നിന്നും ഒരു താരം. തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പിലാണ് നെന്മാറ അയിലൂർ സ്വദേശി ആദിത് പങ്കെടുക്കുക. ലക്ഷദ്വീപ് ടീമിന്റെ നായകൻ കൂടിയാണ് ആദിത്. അയിലൂരിലെ വിമുക്തഭടൻ വിനേഷിന്റെയും പല്ലശ്ശന വിഐഎംഎച്ച്എസ് സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയും ആയ നിഖിതയുടെയും പുത്രനാണ്. നെന്മാറ സെന്റ് റീത്താസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിത് ഫെബ്രുവരി 19 മുതൽ ഫോർട്ട് കൊച്ചിയിൽ വെച്ച് നടന്ന കോച്ചിംഗ് ക്യാമ്പിൽ വെച്ചാണ് ടീമിനെ തെരഞ്ഞെടുത്തത്. ത്രോബോളിനോടൊപ്പം തന്നെ വോളിബോളിലും മികച്ച കളിക്കാരനാണ് ആദിത്. അച്ഛനെ പോലെ ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നതാണ് അഭിലാഷം.