ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള ഫിഷറീസ് വകുപ്പും വണ്ടാഴി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് പത്താംവാർഡായ മേത്താംകോട്ട് നടന്നു.വിളവെടുപ്പുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. രമേഷ് നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷക്കീർ, മെംബർ രമണി കേശവൻകുട്ടി, മുൻ മെംബർ എസ്. സന്തോഷ്, ഫിഷറീസ് പ്രമോട്ടർ കലാധരൻ എന്നിവർ പങ്കെടുത്തു.
വണ്ടാഴി മേത്താംകോട്ട് ജനകീയ മത്സ്യകൃഷി വിളവെടുപ്പ്

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.