January 15, 2026

കൽച്ചാടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

നെല്ലിയാമ്പതി വനമേഖലയ്ക്ക് താഴെ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമാണ് കമുക്, വാഴ, കൈതച്ചക്ക, റബ്ബർ, ഫലവൃക്ഷങ്ങൾ എന്നിവ തിന്നും ചവിട്ടിയും നശിപ്പിച്ചത്.എൽദോസ് പണ്ടിക്കുടി, കോപ്പൻകുളമ്പ് വേണുഗോപാലൻ, എം. അബ്ബാസ് ഒറവൻചിറ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.കൽച്ചാടി പൂളക്കാട് ഭാഗത്ത് സൗരോർജവേലിക്ക് മുകളിലേക്ക് മരം തള്ളിയിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയത്.