റബർ ഷീറ്റുകൾ മോഷണം പോയി.

നെന്മാറ: വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയതായി പരാതി. അടിപ്പെരണ്ടത്തറ പുത്തൻപുര അബ്ദുൽ യു. ഖാദർ, യു. യൂസഫ്, കൊടിക്കരിമ്പ് കടലക്കാട് ജമീല എന്നിവരുടെ 46 റബർ ഷീറ്റുകളാണു മോഷണം പോയത്. 7000 രൂപയോളം നഷ്ടം കണക്കാക്കുന്നു. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.