മുടപ്പല്ലൂർ: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത മുടപ്പല്ലൂർ ഉരിയരിക്കുടം ജംക്‌ഷനിലെ കടകൾ അടച്ചാൽ പ്രദേശമാകെ ഇരുട്ടിലാകും. ഒരു വർഷം മുൻപ് ഇവിടെ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ നേരത്തെ ഉണ്ടായിരുന്ന തെരുവുവിളക്കുകളും അപ്രത്യക്ഷമായി.
രണ്ട് മാസത്തോളമായി ഹൈമാസ്‌റ്റ് ലൈറ്റും തകരാറിലായതോടെ പ്രദേശം ഇരുട്ടിലാണ്. സംസ്‌ഥാന പാതയിലെ പ്രധാന ബസ്സ്റ്റോപ്പു കളിലൊന്നായ ഉരിയരിക്കുടം ഓട്ടോസ്‌റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എപ്പോഴും യാത്രക്കാർ വന്ന് പോകുന്നതും തിരക്കുള്ളതു മായ പ്രദേശമാണ്.
രാത്രിയായാൽ കടകളിലെ വെളിച്ചം മാത്രമാണ് ആശ്രയം. സംസ്‌ഥാന പാത ആയതു കൊണ്ട് രാത്രി വൈകിയും പുലർച്ചെയും ഇവിടെ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് പ്രദേശത്തെ ഇരുട്ട് വലിയ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. പല പ്രാവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍