നെന്മാറ: ഓഗസ്റ്റ് 31-ന് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസ് ശനിയാഴ്ച്‌ച പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. അന്വേഷണസംഘത്തിന്റെ കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിക്കുന്ന നടപടി ശനിയാഴ്‌ച ഉണ്ടായേക്കും. കേസിൽ ശാസ്ത്രീയപരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് വിചാരണ വൈകാൻ കാരണം. ഈ കേസിൽ വിചാരണത്തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിലെ ജാമ്യം കോടതി റദ്ദാക്കുകയുംചെയ്തു.
നെന്മാറ സജിത വധക്കേസ് ഇന്ന് പരിഗണിക്കും.

Similar News
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി 3 മംഗലംഡാം സ്വദേശികൾ പിടിയിൽ.
വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്.