ദൈവിക പദ്ധതിയിൽ ഉൾപ്പെട്ടതാവണമെങ്കിൽ മനുഷ്യരക്ഷക്ക് ഉതകുന്നതാവണം; യൂഹാനോൻ മോർ മിലിത്തോസ് മെത്രപൊലിത്ത.

വടക്കഞ്ചേരി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സുവിശേഷ സംഘത്തിന്റെ 22-ാമത് സുവിശേഷ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന മെത്രപൊലിത്ത സ്കൂൾ കുട്ടികളം മറ്റും ഇപ്പോൾ മയക്ക്മരിന്നിന് അടിമകളാണ് മിട്ടായി രൂപത്തിൽ വന്ന് കുട്ടികളെ കാർന്ന് തിന്നുകയാണ്. മയക്കുമരുന്ന് ദൈവത്തിൽ നിന്നും മനുഷ്യൻ അകന്നതാണ് ഇതിന് കാരണം മതാപിതാക്കൾ പ്രത്യേകം ശ്രദ്ധിണ്ടേതുണ്ട്.

ഇന്നലെ ആറു മണിമുതല്‍ വടക്കഞ്ചേരി തേനിടുക്ക് സെന്റ് തോമസ് നഗറില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ് ഉദ്ഘാടനം ചെയതു. തുടര്‍ന്ന് സുവിശേഷ പ്രസംഗവും, ആശീര്‍വാദവും നടന്നു. ഇന്ന് വൈകീട്ട് ആറിന് സന്ധ്യാ നമസ്‌കാരവും ഗാനശുശ്രൂഷ, തുടര്‍ന്ന് കണ്ണനാട് ഈസ്റ്റ് മീമ്പാറ അരമനയിലെ റവ. ഫാ. നോബിള്‍ ഫിലിപ്പ് സുവിശേഷ പ്രസംഗത്തിന് നേതൃത്വം നല്‍കും.

ഞായറാഴ്ച വൈകീട്ട് നടക്കുന്ന സുവിശേഷ പ്രസംഗത്തിന് റവ. ഫാ. അലക്‌സാണ്ടര്‍ വട്ടക്കാട് നേതൃത്വം നല്‍കുമെന്ന് സുവിശേഷ സംഘം പ്രസിഡന്റ് ഫാ. സാജൻ കാത്തിരം പാറ, ഫാ. സണ്ണി പുളിക്ക കുടിയിൽ, ഫാ. മത്തായി തൊഴുത്തുങ്കൾ ഫാ. ജോൺസൺ ഇടിഞ്ഞ കുഴിയിൽ, ഫാ. വർഗിസ്, ഫാ. പദീപ് എന്നിവർ പങ്കെടുത്തു.