തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന തൃപ്പാളൂർ പുള്ളോട് ഗവ. എൽപി സ്കൂളിന് 100 വയസ്സ്. ഗതാഗതയോഗ്യമായ പാതകളില്ലാതിരുന്ന കാലത്ത് മൈലുകൾ താണ്ടി വിദ്യാർഥികൾ ദൂരെയുള്ള സ്കൂളുകളിലേക്ക് പോകുന്നതിന് പരിഹാരമായി മലബാർ ഡിസ്ട്രിക്ട് ബോർഡിനുകീഴിലാണ് വിദ്യാലയത്തിന്റെ ആരംഭം. പൂപ്പുള്ളി ഗോപാലൻനായരാണ് സ്കൂളിന് ആദ്യം സ്ഥലം നൽകിയത്. പിന്നീട് അദ്ദേഹത്തിന്റെ തായ്‌വഴിയിലുള്ള ഗോവിന്ദൻനായർ നൽകിയ ഒരേക്കറിൽ ഓലപ്പുര കെട്ടി അവിടേയ്ക്ക് മാറ്റി.സ്വന്തംകെട്ടിടം സാധ്യമാക്കാൻ സർക്കാർസഹായം കിട്ടുന്നതിനായി ഗോവിന്ദൻനായരുടെ മകൻ വേണുഗോപാലൻനായർ സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു. 1986-ൽ സ്കൂളിന് ഓടുമേഞ്ഞ കെട്ടിടം നിർമിച്ചു. നിലവിൽ ഉറപ്പുള്ള കെട്ടിടം, ശൗചാലയം, പാചകപ്പുര, ചുറ്റുമതിൽ, അടിസ്ഥാനസൗകര്യങ്ങൾ, മഴവെള്ളസംഭരണി, കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, കംപ്യൂട്ടറൈസ്ഡ് ക്ലാസ്‌മുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.പ്രധാനാധ്യാപിക ഉൾപ്പെടെ നാലധ്യാപകരും അനധ്യാപികയും പ്രീപ്രൈമറി അധ്യാപികയുമുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ സമീപത്തെ സ്കൂളുകളിൽ തുടർപഠനം നടത്തി എസ്എസ്എൽസിക്കും പ്ലസ്ടുവിനും മികച്ചവിജയം കൈവരിക്കുന്നു. പൊതുരംഗത്തും ഉദ്യോഗസ്ഥമേഖലകളിലും പുള്ളോട് സ്കൂളിലെ പൂർവവിദ്യാർഥികൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ നൂറാം വാർഷികവും വിരമിക്കുന്ന പ്രധാനാധ്യാപിക കെ. ഗിരിജയ്ക്കുള്ള യാത്രയയപ്പും കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
നൂറുവർഷം അക്ഷരദീപമായി പുള്ളോട് ഗവ. എൽപിഎസ്

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.