റോഡരികില്‍ മാലിന്യം കുന്നുകൂടുന്നു

നെന്മാറ-പുളിഞ്ചോട്-മേലാർകോട് പ്രധാനറോഡില്‍ പുളിഞ്ചോടിന് സമീപം റോഡുവക്കിലാണ് മാലിന്യം കുന്നുകൂടുന്നു.കിറ്റുകളും കടലാസ് ഗ്ലാസുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകളും ഒഴിഞ്ഞ മദ്യകുപ്പികളും കുപ്പിഗ്ലാസുകളും തുടങ്ങി സർവമാലിന്യങ്ങളും കിറ്റുകളിലാക്കി നിക്ഷേപിച്ചിരിക്കുകയാണ്. ഇതില്‍ നിന്നുള്ള ദുർഗന്ധം സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നതും പക്ഷികള്‍ അവശിഷ്ടങ്ങള്‍ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും പതിവാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ തീയിട്ടു നശിപ്പിക്കുന്നതിനോ അധികൃതർ നടപടിയെടുക്കുന്നില്ല. ഈ പ്രദേശത്ത് സിസിടിവി ഇല്ലാത്തത് മാലിന്യകൂമ്ബാരങ്ങള്‍ കുന്നുകൂടാൻ സാഹചര്യം ഒരുക്കുന്നെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. പഞ്ചായത്ത് അധിക്യതരോട് പലതവണ പരാതിപ്പെട്ടെങ്കിലും അവർ ചെവിക്കൊള്ളുന്നിലെന്ന പരാതിയും ജനങ്ങള്‍ക്കിടയില്‍ ശക്ത്മാണ്. പഞ്ചായത്തധികൃതർ പരിസരങ്ങളില്‍ വാഹനത്തിലെത്തി മാലിന്യം സംഭരിക്കാറുണ്ടെങ്കിലും ഇവിടെ സംഭരിക്കാറില്ല. മാലിന്യങ്ങള്‍ നീക്കംചെയ്ത് ബോർഡുകള്‍ സ്ഥാപിക്കുകയും ബോധവത്കരണ ക്ലാസുകള്‍ വാർഡടിസ്ഥാനത്തില്‍ നടത്തുനത്തിനും വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.