“പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെയും സ്കൂള്‍ വാഹനങ്ങളുടെയും ടോള്‍ വിഷയത്തില്‍ ഏഴര കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ച് ടോള്‍ കമ്ബനി തുടർ നടപടി തുടങ്ങി.ഏഴര കിലോമീറ്റർ പൊതു മാനദണ്ഡമായി അംഗീകരിക്കാൻ തയ്യാറായി പന്തലാംപാടം സംയുക്ത സമരസമിതിയും രംഗത്തുവന്നു.ഇതോടെ പ്രദേശവാസികളുടെ ടോള്‍ വിഷയം സമാധാനപരമായി പര്യവസാനിക്കുന്ന ഘട്ടത്തിലേക്ക് കടന്നു. സർവീസ്റോഡ് നിർമാണം പൂർത്തിയാക്കല്‍, വൈദ്യുതീകരണം, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി സംയുക്തസമരസമിതി തുടർന്നും രംഗത്തുണ്ടാകുമെന്ന് ഭാരവാഹിയായ പന്തലാംപാടം ജോർസി ജോസഫ് പറഞ്ഞു. ടോള്‍പ്ലാസയില്‍ നിന്നും ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന്‍റെ ഭാഗമായി ആർസി ബുക്കിന്‍റെ കോപ്പിയും രണ്ട് തിരിച്ചറിയല്‍ രേഖകളും 25 ന് മുമ്ബ് ടോള്‍പ്ലാസയില്‍ സാക്ഷ്യപ്പെടുത്തണമെന്ന് ടോള്‍ കമ്ബനി അറിയിച്ചിട്ടുണ്ട്. സാക്ഷ്യപ്പെടുത്താത്തപക്ഷം ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യയാത്ര അനുവദിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. മുമ്ബ് രേഖകള്‍ നല്‍കിയിട്ടുള്ളവർ വീണ്ടും നല്‍കേണ്ടതില്ലെന്നും അറിയിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പി.പി.സുമോദ് എംഎല്‍എ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലാണ് സൗജന്യ പ്രവേശനത്തിന്‍റെ ദൂരപരിധി അഞ്ചില്‍ നിന്നും ഏഴര കിലോമീറ്ററാക്കി ഉയർത്തുന്ന പ്രഖ്യാപനമുണ്ടായത്. ടോള്‍ പ്ലാസയില്‍ നിന്നും നാല് ദിക്കിലേക്കും സൗജന്യ പ്രവേശനം നല്‍കേണ്ട സ്പോട്ടുകള്‍ (സ്ഥലങ്ങള്‍) കണ്ടെത്തി ദൂരപരിധികളില്‍ ഏറ്റക്കുറച്ചിലുകള്‍ നടത്താനും ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ ഒഴിവാക്കാനും നടപടിയുണ്ടാകും.ഇതിനായി എഡിഎമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന നടക്കും. അതിനുശേഷം വീണ്ടും സർവകക്ഷിയോഗം വിളിച്ചാകും അന്തിമ തീരുമാനത്തിലെത്തുക. സർവകക്ഷിയോഗ തീരുമാനവും ടോള്‍ കമ്ബനി സ്വീകരിക്കുന്ന ചില നിലപാടുകളും വ്യത്യസ്ത വഴിയിലാകുന്നത് പലപ്പോഴും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ദൂരപരിധി ഏഴര കിലോമീറ്റർ തന്നെയാകുമോ അതോ ഒഴിവാക്കപ്പെടേണ്ട സ്പോട്ടുകള്‍ കണ്ടെത്തി ദൂരപരിധി പത്ത് കിലോമീറ്റർ വരെ കിട്ടുമോ എന്നതിന് വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാണ്
പന്നിയങ്കര ടോള്‍: ഏഴര കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് ടോള്‍കമ്പനി നടപടി തുടങ്ങി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.