നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണസംഘം തയ്യാറാക്കിയ കുറ്റപത്രത്തിൽ 500-ലേറെ പേജുകൾ. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനവട്ട നടപടിക്രമങ്ങൾ പൂർത്തിയായി. കേസിൽ ദൃക്‌സാക്ഷിയടക്കം 133 സാക്ഷികളുണ്ടാകും. പോത്തുണ്ടി തിരുത്തമ്പാടം ചെന്താമര മാത്രമാണ് പ്രതി.30-ലേറെ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും തെളിവുകളിൽ ഉൾപ്പെടും. തിരുത്തമ്പാടം സുധാകരനെയും അമ്മയെയും വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ ഒന്നുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ കോടതിയിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയിട്ട് 27-ന് രണ്ടുമാസമാകും. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി സെഷൻസ് കോടതി വൈകാതെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിൽ ഇയാളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.
നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ 133 സാക്ഷികൾ

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.