പന്തലാംപാടം പമ്പില്‍ കവർച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ലഹരിക്കടിമകളെന്ന് പൊലീസ്.പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് പിടിയിലായത്.10 ജില്ലകളില്‍ ഇവർക്കെതിരെ കേസുകളുണ്ട്. ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കള്‍ പൊലീസിനോട് സമ്മതിച്ചത്. പാലക്കാടും ഇരുവരും ചേർന്നാണ് മോഷണം നടത്തിയത്.കല്ലായി റെയില്‍വേ സ്റ്റേഷൻ കോമ്ബൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് കവർച്ച ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. മോഷണത്തുക കഞ്ചാവും എംഡിഎംഎയും വാങ്ങി വിപണനം നടത്താനാണ് യുവാക്കള്‍ ഉപയോഗിച്ചിരുന്നത്. പൊലീസ് പിടികൂടിയപ്പോഴും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വടക്കഞ്ചേരി പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു