നെന്മാറ: പെർമിറ്റ് നൽകുന്നതിൽ ക്രമക്കേടുണ്ടെന്ന് പരാതിയിൽ നെന്മാറ പഞ്ചായത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ലൈഫ് പിഎംഎവൈ ഭവന പദ്ധതികളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നൂറു സ്ക്വയർ മീറ്ററിന് താഴെയുള്ള വീടുകൾക്ക് പെർമിറ്റ് നൽകുന്നതിന് കൈക്കൂലി കൈപ്പറ്റുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പാലക്കാട് യൂണിറ്റാണ് പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയത്.
ലൈഫ്-പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളിൽ ഉൾപ്പെടെ 100 സ്ക്വയർ മീറ്ററിന് താഴെ വിസ്തീർണ്ണം ഉള്ള വീടുകൾ നിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റ് ആവശ്യമില്ല. ഇതിന് വിരുദ്ധമായി അപേക്ഷകരെ ബിൽഡിങ് പെർമിറ്റ് എടുക്കുന്നതിന് പ്രേരിപ്പിച്ച ലൈസൻസ് ഉള്ള എൻജിനീയർമാരിൽ നിന്നും ബിൽഡിംഗ് പ്ലാൻ തയ്യാറാക്കി വാങ്ങിച്ചതായും വിജിലൻസ് അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ചതിൽ കർമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.