ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ.

നെന്മാറ: നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളായി. നെന്മാറ-വല്ലങ്ങി വേല നടക്കാനിരിക്കുന്ന ക്ഷേത്രത്തിൽ കൂറയിട്ടതു മുതൽ ദിവസവും രാത്രി പല വിശേഷ പരിപാടികളും നടന്നു വരികയാണ്.

സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ ഭക്തജന തിരക്ക് കൂടിവരുന്ന കാവിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. വേലനാൾ അടുത്തെത്തിയിട്ടും ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ തെരുവ് വിളക്കുകൾ മിക്കതും പ്രകാശിക്കുന്നില്ലെന്ന് പരാതിയുണ്ട്.