മയക്കുമരുന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് എ. എസ്. ഐ. യെ കൊലപ്പെടുത്താൻ ശ്രമം.

വടക്കഞ്ചേരി: മയക്കുമരുന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് എ. എസ്. ഐ. യെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പത്തനാപുരം സ്വദേശി ഉവൈസ് (46) നെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ദേശീയപാത ചെമ്മണാംകുന്നിന് സമീപമാണ് സംഭവം നടന്നത്.

എ എസ് ഐ യുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രതി കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20)നെ കോട്ടയം കറുകച്ചാലിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടി കൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.