ആലത്തൂർ: വരുന്ന രണ്ടുമാസത്തെ വേനലിനെ അതിജീവിക്കാൻ, വെള്ളം കരുതിവെക്കാനുള്ള പദ്ധതിയുമായി എരിമയൂർ ഗ്രാമപ്പഞ്ചായത്ത്. തടയണകളിലെ വെള്ളം പാഴായിപ്പോകുന്നത് തടഞ്ഞും തോടുകളിൽ താത്കാലിക തടയണകൾ നിർമിച്ചുമാണ് വെള്ളം കരുതുന്നതെന്ന് പ്രസിഡൻ്റ് എ. പ്രേമകുമാർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തടയണനിർമാണം. 12 വാർഡുകളിലായി 500 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനുമായി.
ഗായത്രിപ്പുഴയിൽ മാടമ്പാറയിലും കൂളിയാട്ടിലും പുള്ളോട് ചിതറോടും മണൽച്ചാക്കുകൾവെച്ച് തടയണകൾ അടച്ചു. നാവിളംകുളമ്പ് തോട്, ചേരനാട് തോട്, ആമൂർപാടം തോട്, കല്ലുപാലംതോട്, പനയംപാറ തോട്, കൊമ്പൻതോട് തുടങ്ങിയ കൈത്തോടുകളിൽ താത്കാലിക തടയണ നിർമിച്ചു. മറ്റ് വാർഡുകളിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ്. നിലവിലുള്ള വെള്ളം സംരക്ഷിച്ചുനിർത്താനും വേനൽമഴയിൽ ലഭിക്കുന്ന വെള്ളം ശേഖരിക്കാനുമാണിത്. കിണറുകളിൽ ജലനിരപ്പ് താഴുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.