January 15, 2026

കൊടിക്കാട്ടുകാവ് വേലയ്ക്ക് കൊടിയേറ്റി.

വടക്കഞ്ചേരി: കൊടിക്കാട്ടുകാവ് കാർത്തികതിരുനാൾ ആറാട്ടുവേലയ്ക്ക് കൊടിയേറ്റി. തന്ത്രി ഇരിങ്ങാലക്കുട നെടുംപുള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രംമേൽശാന്തി രാമകൃഷ്‌ണഭട്ട് സഹകാർമികനായി. കൊടിയേറ്റിന് മുന്നോടിയായി തിരുതാലി ഘോഷയാത്രയും നടന്നു.

വടക്കഞ്ചേരി ഇടത്തിൽനിന്നും ആരംഭിച്ച ഘോഷയാത്ര നാഗസഹായം, ഗണപതിസഹായം ക്ഷേത്രങ്ങൾ, ടൗൺ മാരിയമ്മൻകോവിൽ, എൻഎസ്എസ് കരയോഗം, നായർസമാജം എന്നിവിടങ്ങളിൽ സ്വീകരണത്തിനുശേഷം ക്ഷേത്രത്തിലെത്തി. ഏപ്രിൽ രണ്ടിനാണ് വേല.