നെന്മാറ: ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകനയോഗം നടത്തി. സുരക്ഷ, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, പാർക്കിങ് സൗകര്യങ്ങൾ, അഗ്നിരക്ഷാസേനയുടെ സാന്നിധ്യം, ആംബുലൻസുകൾ, പോലീസ് സേവനം എന്നിവ സംബന്ധിച്ചുള്ള ഒരുക്കങ്ങളും അവലോകനവുമാണ് നടത്തിയത്.
വേലദിവസങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കും. 24 മണിക്കൂറും കുടിവെള്ളവിതരണം നടത്തുന്നതിനും പുതിയതായി 20 ഇടങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിക്കുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ ടാങ്കർ ലോറിയിൽ ജലവിതരണം നടത്താനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നാല് ഡോക്ടർമാരെയും 16 നഴ്‌സിങ് ഇതര ജീവനക്കാരെയും ആറ് ആംബുലൻസുകളെയും സജ്ജമാക്കും.
പ്രധാനകവലകളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കും. ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കും. മൂന്നുദിവസം ഗതാഗതക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചു.
കെ. ബാബു എംഎൽഎ അധ്യക്ഷനായി. എഡിഎം കെ. മണികണ്ഠൻ, ഡിവൈഎസ്‌പി എൻ. മുരളീധരൻ, ചിറ്റൂർ തഹസിൽദാർ അബൂബക്കർ സിദ്ധീക്ക്, നെന്മാറ ദേശം ഭാരവാഹികളായ കെ. രാജഗോപാലൻ, കെ. പ്രശാന്ത്, വല്ലങ്ങി ദേശം ഭാരവാഹികളായ സി.ആർ. ജയകൃഷ്ണൻ, കെ. സേതുമാധവൻ,
നെന്മാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, വൈസ് പ്രസിഡന്റ് സി. പ്രകാശൻ, റവന്യൂ, പോലീസ്, വനം, മലിനീകരണനിയന്ത്രണബോർഡ്, ആരോഗ്യവകുപ്പ്, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, മോട്ടോർ വാഹനവകുപ്പ്, അഗ്നിരക്ഷാസേന തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.