നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് വല്ലങ്ങി ദേശത്തിന് അനുമതികിട്ടിയില്ല.

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മണിക്കും, ഏഴുമണിക്കും ഇടയിലും, ഏപ്രില്‍ മൂന്നിന് വൈകിട്ട് ആറ് മണിക്കും 6.30 നും ഇടയിലും, ഏപ്രില്‍ നാലിന് രാവിലെ ആറിനും ഏഴ് മണിക്ക് ഇടയിലും വെടിക്കെട്ട് നടത്തുന്നതിന് വല്ലങ്ങി ദേശം വേലക്കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.