നെല്ല് വൃത്തിയാക്കല്‍ യന്ത്രം വിതരണം ചെയ്തു.

നെന്മാറ: കൃഷിഭവനില്‍ നിന്ന് നെല്ലു വൃത്തിയാക്കുന്ന യന്ത്രം വിതരണംചെയ്തു. സേവനമേഖലയില്‍ പ്രവർത്തിക്കുന്ന കൃഷികൂട്ടത്തിനാണ് നൂറുശതമാനം സബ്സിഡി നിരക്കില്‍ വിന്നോവർയന്ത്രം വിതരണം ചെയ്തത്. ആവശ്യക്കാർക്കു മിതമായനിരക്കില്‍ യന്ത്രം വാടകക്കുനല്‍കുമെന്ന് കൃഷിഓഫീസർ പറഞ്ഞു.

പ്രിൻസിപ്പല്‍ കൃഷിഓഫീസർ പി. സിന്ധുദേവി കൃഷികൂട്ടം കണ്‍വീനർ പി.ആർ. ശശികുമാറിനു നല്‍കി ഉദ്ഘാടനം ചെയ്‌തു. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു.