പുസ്തക വിതരണം നടത്തി.

നെന്മാറ: എംഎൽഎ ഫണ്ടിൽ നിന്ന് നെന്മാറ നിയോജക മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലേക്കും, ലൈബ്രറികളിലേക്കുമുള്ള പുസ്ത‌ക വിതരണം കെ. ബാബു എംഎൽഎ നിർവഹിച്ചു. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ അധ്യക്ഷനായി.

കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി. സൗന്ദര്യ, താലൂക്ക് ലൈബ്രറി കമ്മിറ്റി സെക്രട്ടറി വി. ഹരിശങ്കർ, പ്രധാനാധ്യാപക ഫോറം സെക്രട്ടറി പി.ജി. ഗിരീഷ്കുമാർ, ബി. അനന്തകൃഷൻ, കെ. ശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നുലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ് വിതരണം ചെയ്തത്.