നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്കായി ആനപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുന്നു. ദേശ പെരുമ ഉയർത്തുന്ന വേലയുടെ പ്രധാന ആകർഷണമായ ബഹുനില അലങ്കാര-ആനപന്തലുകളുടെ ഏകദേശ ഘടന വ്യക്തമായി തുടങ്ങി. നെന്മാറദേശം പോത്തുണ്ടി റോഡില്‍ നെല്ലിക്കുളങ്ങര കാവിനോട് ചേർന്നും, വല്ലങ്ങി ദേശം ബൈപാസിനടുത്തുള്ള പാടത്ത് ക്ഷേത്രത്തിനു അഭിമുഖമായും ആണ് പന്തല്‍ നിർമിക്കുന്നത്.
100 അടിയിലേറെ ഉയരത്തിലും വീതിയിലുമായി പരമ്പാരാഗത ക്ഷേത്രങ്ങളുടെ മാതൃകയിലാണ് പന്തലുകളുടെ നിർമാണം നടക്കുന്നത്. പന്തല്‍ നിർമാണം പൂർത്തിയായ ഭാഗങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കുന്ന പണിയും പുരോഗമിക്കുന്നുണ്ട്.
കമ്പ്യുട്ടറിന്‍റെ സഹായത്താലുള്ള ഒരു ബള്‍ബില്‍ നിന്നു തന്നെ വ്യത്യസ്ത നിറങ്ങള്‍ പ്രകാശിപ്പിക്കാൻ കഴിയുന്ന ചിപ്പ് സംവിധാനമുള്ള പിക്സല്‍ നിയോണ്‍ എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. 2 ലക്ഷത്തോളം ചെറു ബള്‍ബുകള്‍ ഇതിനായി ഓരോ പന്തലിലും ഘടിപ്പിക്കും. ഇതില്‍ ചിത്രങ്ങളും, എഴുത്തുകളും വൈവിധ്യമാർന്ന ഡിസൈനുകളും സ്ക്രീനുകളില്‍ കാണുന്ന രീതിയില്‍ പ്രദർശിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ദീപാലങ്കാരം ഒരുക്കുന്നത്. ഏപ്രില്‍ 2 നും, വേല നടക്കുന്ന 3നും, 4നും ദീപാലങ്കാര പ്രദർശനം ഉണ്ടാകും.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.