ചിറ്റൂർ: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ എം.സുരേന്ദ്രൻ മാസ്റ്റർ മാതൃഭൂമി , ബക്ഷീർ മാടാല സുപ്രഭാതം , അട്ടപ്പാടി മല്ലിശ്വേരൻക്ഷേത്രം പുരസ്കാരം നേടിയ അജിത്ത് ഷോളയൂർ മനോരമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചിറ്റൂർ ഹനഫി ജമാഅത്ത് പള്ളി ചീഫ് ഇമാം അബ്ദുൾ സലാം ഉത്ഘാടനം ചെയ്തു. കെ.യു.ജെ ജില്ല സെക്രട്ടറി കണക്കമ്പാറ ബാബു അദ്ധ്യക്ഷനായി. കെ.യു.ജെ ദേശീയ വൈസ് പ്രസിഡന്റ് ബക്ഷീർ മാടാല മുഖ്യ പ്രഭാക്ഷണം നടത്തി. സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗ്ഗീസ് , കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ.വി.മുരുകദാസ് , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ ഓമനക്കുട്ടൻ ,സിപിഐ നേതാവ് കെ.ഷാജഹൻ ,ചിറ്റൂർ നഗരസഭ പ്രതിപക്ഷ നേതാവ് ആർ കിഷോർ കുമാർ , കെ.യു.ജെ ജില്ലാ പ്രസിഡന്റ് വി. പ്രശോഭ് , മുതിർന്ന മാധ്യമ പ്രവർത്തകൻ എം സുരേന്ദ്രൻ മാസ്റ്റർ , ചിറ്റൂർ ഹനഫി ജമാഅത്ത് പള്ളി പ്രസിഡന്റ് ഹാജി പി മുഹമ്മദ് ഇബ്രാഹിം , സെക്രട്ടറി അനസ് , വൈസ് പ്രസിഡന്റ് വൈസ് സാദിഖ് അലി എന്നിവർ സംസാരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ , യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി മഹേഷ് , ജില്ലാ പ്രസിഡന്റ് വിജീഷ് കണ്ണികണ്ടത്ത് , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ഷിനു , കോൺഗ്രസ് ചിറ്റൂർ മണ്ഡലം പ്രസിഡന്റ് മുരളി തറക്കളം , എൻഎസ്എസ് ചിറ്റൂർ സെൻട്രൽ കരയോഗം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ , ചിറ്റൂർ പൗരസമിതി സെക്രട്ടറി കൃഷ്ണൻ , കെ.യു.ജെ ജില്ലാ ട്രഷറർ മുഹമ്മദ് സലാം, സായാഹ്നം ചീഫ് എഡിറ്റർ അബ്ദുൾ അസിസ് കെ.യു.ജെ ജില്ലാ ഭാരവാഹികൾ, നഗരസഭ കൗൺസിലർമാർ , പത്രപ്രവർത്തകർ മറ്റു സംഘടന പ്രവർത്തകർ ഉൾപെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.

Similar News
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ടോപ്പ് ഇൻ ടൗണിൽ.
കരിപ്പോട് ലെവല്ക്രോസ് റോഡ് നവീകരിച്ച് സഞ്ചാരയോഗ്യം ആക്കണമെന്ന ആവശ്യം ശക്തം.