കിഴക്കഞ്ചേരി: കിഴക്കഞ്ചേരിയില്‍ നിർത്തിയിട്ട കാറില്‍ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി ഷാഹുല്‍ (60) ആണ് പരിക്കേറ്റത്. വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. കാലത്ത് 10 മണിയോടെയാണ് സംഭവം. റോഡിന്റെ വലതു വശത്ത് നിർത്തിയിട്ട കാറില്‍ എതിർ ദിശയില്‍ വരികയായിരുന്ന മിനി ടെമ്പോ ഇടിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ 100 മീറ്ററോളം കാർ പിന്നോട്ട് നിരങ്ങിപ്പോയി. ഷാഹുലിന്റെ വാരിയല്ലിനാണ് പരിക്കേറ്റത്. തൃശ്ശൂരില്‍ നിന്നുള്ള നാലുപേർ സഞ്ചരിച്ച വാഹനമാണ് മിനി ടെമ്പോ. വടക്കഞ്ചേരി പോലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു.
നിര്‍ത്തിയിട്ട കാറില്‍ ടെമ്പോ വാൻ വന്നിടിച്ചു, കാർ ഡ്രൈവറിന്റെ വാരിയെല്ലിന് പരിക്ക്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.