പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ.

നെല്ലിയാമ്പതി: ഏഴുവയസ്സുകാരിയെ ഉപദ്രവിച്ച സംഭവത്തിൽ വയോധികനെ അറസ്റ്റു ചെയ്തു. നെല്ലിയാമ്പതി സീതാർകുണ്ഡ് ഡെയറി പാടിയിലെ മുത്തയ്യയെയാണ് (69) പാടഗിരിപോലീസ് അറസ്റ്റുചെയ്തത്. ഇയാളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.