നെന്മാറ-വല്ലങ്ങി വേലയ്ക്ക് വാദ്യ വിരുന്നൊരുക്കാൻ പ്രമുഖ നിര.

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് വാദ്യവിരുന്നൊരുക്കാൻ പ്രമുഖ കലാകാരന്മാർ അണിനിരക്കും. പഞ്ചവാദ്യവും, പാണ്ടിമേളവും കൊട്ടിക്കയറാൻ കേരളത്തിലെ മികച്ച കലാകാരന്മാരെയാണ് ഇരുദേശവും എത്തിക്കുന്നത്.

വേലത്തലേന്ന് ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ചിന് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നെന്മാറദേശം കല്ലൂർ ഉണ്ണിക്കൃഷ്ണ‌ൻ മാരാരുടെയും കല്ലൂർ ജയന്റെയും നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഏപ്രിൽ മൂന്നിന് രാവിലെ 11-ന് നെന്മാറദേശത്ത് ഭഗവതിയുടെ കോലം കയറ്റുന്നതോടെയും രാവിലെ 11.40-ന് വല്ലങ്ങിദേശത്ത് ശിവക്ഷേത്രത്തിൽ ഭഗവതിയുടെ കോലം കയറ്റുന്നതോടെയും പഞ്ചവാദ്യത്തിന് തുടക്കമാകും. തുടർന്ന്, എഴുന്നള്ളത്തുകൾ ഇരുദേശത്തുനിന്നും ആരംഭിച്ച് ആനപ്പന്തലുകളിൽ വൈകീട്ട് 4.30-ന് എത്തുന്നതോടെ പാണ്ടിമേളവും നടക്കും. രാത്രി 8.30-ന് ഇരുദേശത്തും തായമ്പക നടക്കും.

നെന്മാറ ദേശം

ചോറ്റാനിക്കര സുഭാഷ് മാരാരാണ് നെന്മാറദേശത്തിന്റെ പഞ്ചവാദ്യം നയിക്കുന്നത്. പെരുവനം കൃഷ്‌ണകുമാർ, കീഴൂർ മധുസൂദനക്കുറുപ്പ്, അങ്ങാടിപ്പുറം ദേവൻ, കലാമണ്ഡലം രതീഷ് (തിമില), കയിലിയാട് മണികണ്ഠ‌ൻ, കലാമണ്ഡലം പ്രകാശൻ, കല്ലേക്കുളങ്ങര ബാബു, ഏലൂർ അരുൺദേവ് വാര്യർ, കല്ലൂർ സന്തോഷ് (മദ്ദളം), തിരുവില്വാമല ജയൻ, തുറവൂർ വിനീഷ് കമ്മത്ത്, തുറവൂർ രാകേഷ് കമ്മത്ത്, പല്ലാവൂർ ആദിത്യൻ (ഇടയ്ക്ക), മച്ചാട് രാമചന്ദ്രൻ, വരവൂർ ഭാസ്കരൻ, പേരാമംഗലം രാമചന്ദ്രൻ, എളനാട് ഗോവിന്ദൻകുട്ടി (കൊമ്പ്), ചേലക്കര സൂര്യൻ, പരക്കാട് ബാബു, മീറ്റ്‌ന രാമകൃഷ്‌ണൻ, പാലപ്പുറം രാജൻ (ഇലത്താളം) തുടങ്ങിയവർ പഞ്ചവാദ്യത്തിന് അണിചേരും.

കലാമണ്ഡലം ശിവദാസിന്റെ പ്രമാണത്തിലാണ് നെന്മാറദേശത്ത് പാണ്ടിമേളം നടക്കുക. നെട്ടിശ്ശേരി രാജൻമാരാർ, നെട്ടിശ്ശേരി കണ്ണൻമാരാർ, ശങ്കരംകുളങ്ങര രാധാകൃഷ്ണൻ, വട്ടേക്കാട് പങ്കജാക്ഷൻ, സദനം രാജേഷ് (ഉരുട്ടുചെണ്ട), തിരുവാങ്കുളം രഞ്ജിത്ത് മാരാർ, കൊരട്ടി രതീഷ്, തിരുവാങ്കുളം സതീഷ് മാരാർ, പള്ളുരുത്തി ഗോവിന്ദൻ (വലംതല), ഏഷ്യാഡ് ശശിമാരാർ, പരാക്കാട്ട് ബാബു, അയിലൂർ ഹരി, വട്ടേക്കാട് കനകൻ (ഇലത്താളം), തൃപ്പാളൂർ ശിവൻ, കേരളശ്ശേരി രാമൻകുട്ടി, കോങ്ങാട് രാമചന്ദ്രൻ, കുണ്ടലശ്ശേരി സോമൻ (കുഴൽ), കൊടകര അനൂപ്, പുതൂർക്കര ദീപു, നന്ദിപുലം വിനോദ്, മച്ചാട് മഹേഷ് (കുറുംകുഴൽ) തുടങ്ങിയവർ മേളത്തിൽ അണിചേരും. രാത്രി നടക്കുന്ന ഇരട്ടത്തായമ്പകയ്ക്ക് കല്ലൂർ ജയൻ, കല്ലുവഴി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും.

വല്ലങ്ങി ദേശം

പനങ്ങാട്ടിരി മോഹനന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് വല്ലങ്ങിദേശത്തിനു വേണ്ടി പഞ്ചവാദ്യം നയിക്കുന്നത്. വൈക്കം ചന്ദ്രൻ, ചോറ്റാനിക്കര നന്ദപ്പൻ, ഊരമനം അജിതൻ, കലാമണ്ഡലം മോഹനൻ, കോങ്ങാട് മോഹനൻ (തിമില), കോട്ടയ്ക്കൽ രവി, നെല്ലുവായ് ശശി, വടക്കുംപാട്ട് ഉണ്ണി, സദനം ഭരതരാജൻ, സദനം ജയരാജൻ (മദ്ദളം), തോന്നൂർക്കര ശിവൻ, ഗുരുവായൂർ സുബ്രഹ്മണ്യൻ, പല്ലശ്ശന ഹരി, ഗുരുവായൂർ ബാബു (താളം), തിരുവില്വാമല ഹരി, തിരുവാലത്തൂർ ശിവൻ, പനങ്ങാട്ടിരി ദിനേശ് (ഇടയ്ക്ക), മച്ചാട് ഉണ്ണിനായർ, തൃപ്പാളൂർ ശിവൻ, തിരുവില്വാമല ഗോപൻ, വരവൂർ മണികണ്ഠൻ (കൊമ്പ്) തുടങ്ങിയവർ ഒപ്പമുണ്ടാകും. വല്ലങ്ങിദേശം ഒരുക്കുന്ന പാണ്ടിമേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നേതൃത്വം നൽകും.

കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ദേവരാജൻ, വെള്ളിനേഴി ആനന്ദ്, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് (ഇടന്തല), വെള്ളിനേഴി രാംകുമാർ, നെടുങ്ങോട്ടിരി അപ്പു, കീനൂർ സുബീഷ്, കീനൂർ മണി (വലന്തല), പാഞ്ഞാൾ വേലുക്കുട്ടി, മട്ടന്നൂർ അജിത് മാരാർ, വെള്ളിനേഴി വിജയൻ, പാലക്കാട് ഷിബു, ഫറോക്ക് മേഘനാഥൻ (ഇലത്താളം), പനമണ്ണ മനോഹരനും സംഘവും (കുഴൽ), മച്ചാട് മണികണ്ഠനും സംഘവും (കൊമ്പ്) എന്നിവരും ഉണ്ടാകും. രാത്രി നടക്കുന്ന തായമ്പകയ്ക്ക് മട്ടന്നൂർ ശ്രീരാജും സംഘവും നേതൃത്വം നൽകും.