January 15, 2026

പന്നിയങ്കരയിലും, വാളയാറിലും നാളെ അർധരാത്രി മുതൽ ടോൾ വർധന.

വടക്കഞ്ചേരി: സേലം-കൊച്ചി ദേശീയപാത 544ൽ വാളയാർ പാമ്പാംപള്ളത്തും, വടക്കഞ്ചേരി പന്നിയങ്കരയിലും നാളെ അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും. വാളയാറിൽ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കുള്ള നിരക്കു വർധിപ്പിച്ചിട്ടില്ല. ഒറ്റയാത്രയ്ക്ക് 80 രൂപയും മടക്ക യാത്രയുണ്ടെങ്കിൽ 120 രൂപയും തുടരും. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങൾക്കു പ്രതിമാസം ഈടാക്കിയിരുന്ന തുക 340 രൂപയിൽ നിന്നു 350 രൂപയാക്കി. പന്നിയങ്കര ടോൾ ബൂത്തിൽ ഈ ഇനങ്ങളിൽ നിരക്കു കൂടിയിട്ടുണ്ട്.