കേഴമാനിനെ കൊന്ന് കറിവെച്ചയാളെ അറസ്റ്റ് ചെയ്തു.

നെല്ലിയാമ്പതി: കേഴമാനിനെ കൊന്ന് കറിവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നെല്ലിയാമ്പതി മീര ഫ്ലോറസ് എസ്റ്റേറ്റിൽ താമസിക്കുന്ന കണിച്ചുകുന്നത്തു വീട് പ്രിൻസിനെയാണ് (49) വനംവകുപ്പ് പിടികൂടിയത്. വനം വികസന കോർപ്പറേഷന്റെ കീഴിലുള്ള മീര ഫ്ലോറസ് എസ്റ്റേറ്റിൽ താമസിക്കുന്ന ഇയാളിൽനിന്ന് ഇറച്ചിയും പിടികൂടി. നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റർ വി. അഭിലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജ്‌മൽ, സുഭാഷ്, ബി. മഞ്ജുള, അനൂപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.